കൊങ്കൺ തീവണ്ടികളുടെ സമയം ഇന്നുമുതൽ മാറും

വെസ്റ്റ്കോസ്റ്റ് വ്യാഴാഴ്ച പുറപ്പെടാൻ വൈകും
ചെന്നൈ: മംഗളൂരുവിൽനിന്ന് വ്യാഴാഴ്ച രാത്രി 11.45-ന് പുറപ്പെടേണ്ട വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22638) വെള്ളിയാഴ്ച പുലർച്ചെ 3.15-ന് മാത്രമേ സർവീസ് ആരംഭിക്കൂവെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു. തലശ്ശേരിക്കും എടക്കാടിനും ഇടയിൽ പാലത്തിന്റെ പണിനടക്കുന്നതിനാലാണിത്.
നവംബർ 12-ന് രാത്രി 11.15-ന് എഗ്‌മോറിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ് (16159) കോഴിക്കോടിനും മംഗളൂരുവിനുമിടയിൽ ഓടില്ല. 13-ന് രാവിലെ 7.50-ന് പുറപ്പെടുന്ന കോയമ്പത്തൂർ-മംഗളൂരു എക്സ്‌പ്രസ് (16323) കോഴിക്കോട്ടുവരെ മാത്രമേ സർവീസ് നടത്തൂ.
കണ്ണൂർ: കൊങ്കൺപാത വഴിയുള്ള തീവണ്ടികളുടെ സമയം ചൊവ്വാഴ്ചമുതൽ മാറും. മംഗള, നേത്രാവതി അടക്കം 25-ലധികം വണ്ടികൾ പുതിയ സമയത്തിലായിരിക്കും. തീവണ്ടികളുടെ വേഗം കുറച്ചുള്ള മൺസൂൺസമയം ഒക്ടോബർ 31-ന് അവസാനിച്ചു.
എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും. എറണാകുളത്തെ നിലവിലെ സമയം രാവിലെ 10.10-ആണ്. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ചൊവ്വാഴ്ചമുതൽ മംഗളുരൂവിൽ രാത്രി 10.30-ന് എത്തും. എറണാകുളത്തെ സമയം രാവിലെ 7.30.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് പുറപ്പെടും. എറണാകുളം ജങ്‌ഷൻ-ഉച്ചയ്ക്ക് 1.45. ഷൊർണൂർ- 4.20. കോഴിക്കോട്- 6.00. കണ്ണൂർ- 7.32. മംഗളൂരു ജങ്‌ൻ രാത്രി 10.40.
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.35 മണിക്കൂർ നേരത്തേ എത്തും. മംഗളൂരു ജങ്‌ഷനിൽ പുലർച്ചെ 4.15-ന് എത്തും. മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും. നിലവിൽ 12.40-നാണ് പുറപ്പെട്ടിരുന്നത്
ചെന്നൈ വണ്ടികളുടെ സമയത്തിലും മാറ്റം
ഈ മാസം ഓടിത്തുടങ്ങുന്ന വന്ദേ ഭാരതിന് (20607/20608) വേണ്ടി ആറ് ചെന്നൈ വണ്ടികളുടെ സമയം മാറ്റം വരുത്തും.
ആലപ്പുഴ-ചെന്നൈ (22640)- വൈകീട്ട് 4.05-ന് പകരം 3.40-ന് പുറപ്പെടും. എത്തുന്ന സമയത്തിൽ 20 മിനിറ്റ് വ്യത്യാസം ഉണ്ടാകും. രാവിലെ 5.30-ന് ചെന്നൈയിൽ എത്തും. മംഗളൂരു-ചെന്നൈ മെയിൽ (12602) ഉച്ചയ്ക്ക് 1.30-ന് പകരം 1.55-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. പുലർച്ചെ 6.10-ന് ചെന്നൈയിൽ എത്തും. എറണാകുളം-പട്‌ന (22643) വൈകീട്ട് 5.15-ന് പകരം 5.20-ന് പുറപ്പെടും. പട്‌നയിൽ എത്തുന്ന സമയത്തിൽ വ്യത്യാസമില്ല. ബെംഗളൂരു-ചെന്നൈ (22626), ബെംഗളൂരു-ചെന്നൈ വൃന്ദാവൻ എക്സ്പ്രസ് (12640), ചെന്നൈ-നിസാമുദ്ദീൻ (12433) എന്നിവയുടെ സമയവും മാറും.
ചില പ്രധാന വണ്ടികളുടെ സമയം (ഷൊർണൂർ)
(പുതിയത്) (പഴയത്)
* ലോകമാന്യ -തിരു. നേത്രാവതി (16345) 10.15 12.05
* തിരു-ലോകമാന്യ നേത്രാവതി (16346) 16.20 15.45
*എറണാകുളം-നിസാമുദ്ദീൻ മംഗള (12617) 15.20 12.30
* നിസാമുദ്ദീൻ-എറണാകുളം മംഗള (12618) 4.10 6.05
* ഓഖ-എറണാകുളം (16337) 20.55 00.05
* സമ്പർക്കക്രാന്തി (12217) 15.05 12.15