ഡിജിറ്റല്‍ റീസര്‍വ്വെ ജില്ലാതല ഉദ്ഘാടനം ഒന്നിന്

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയവുമായി റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 9.30ന് തലശ്ശേരി ടൗണ്‍ ഹാളില്‍ നടക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി അധ്യക്ഷത വഹിക്കും.