കാരുണ്യത്തിന്റെ കൈനീളട്ടെ, സുജിത്തിന്റെ ജീവൻ രക്ഷിക്കാൻ

തലശ്ശേരി: രക്താർബുദത്തെ തുടർന്ന് കോടിയേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടിമാക്കൂൽ വാഴയിൽ കേളോത്ത് വീട്ടിൽ സുജിത്ത് ചികിത്സാസഹായത്തിനായി കാത്തിരിക്കുന്നു. പ്രായമായ അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം.
തയ്യൽ തൊഴിലാളിയായ സുജിത്തിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇതിനകം 12 കീമോ തെറപ്പി ചെയ്തു. മൂന്ന് ലക്ഷത്തോളം രൂപ ചെലവായി. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ വേണം.
ഇതിന് മുൻ നഗരസഭാംഗങ്ങളായ കാരായി ചന്ദ്രശേഖരൻ ചെയർമാനും ചാത്തമ്പള്ളി ചന്ദ്രൻ കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. ബറോഡ ബാങ്ക് കീഴന്തിമുക്ക് ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 68520100010379. ഗൂഗിൾ പേ: 7907551903.