Connect with us

Breaking News

കെ–റെയിൽ നിർമിക്കും, 27 റെയിൽ മേൽപ്പാലം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 27 റെയിൽവേ മേൽപ്പാലം കെ–-റെയിൽ നിർമിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയിൽ ക്രോസുകളിലെ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (കെ–-റെയിൽ) ഏറ്റെടുത്തത്‌. 11 ഇടത്ത്‌ സാമൂഹ്യാഘാത പഠനം പൂർത്തിയായി. രണ്ടിടത്ത്‌ ടെൻഡർ നടപടികളിലേക്ക്‌ കടന്നു.

പള്ളി ഗേറ്റ് (പുതുക്കാട്– -ഇരിഞ്ഞാലക്കുട ലൈൻ)-, തൃപ്പാകുടം (അമ്പലപ്പുഴ– -ഹരിപ്പാട്), -പട്ടിക്കാട് (അങ്ങാടിപ്പുറം– – വാണിയമ്പലം), നിലമ്പൂർ യാർഡ്, -കാക്കനാട് (ചേപ്പാട്–-കായംകുളം ), ചെറുകര (ഷൊർണൂർ–-അങ്ങാടിപ്പുറം), -ചിറമംഗലം (താനൂർ–-പരപ്പനങ്ങാടി), -സൗത്ത് തൃക്കരിപ്പൂർ (പയ്യന്നൂർ–- തൃക്കരിപ്പൂർ), ഉപ്പള (ഉപ്പള–- മഞ്ചേശ്വരം), മങ്കര (പറളി–-മങ്കര), ആറ്റൂർ (മുളങ്കുന്നത്തുകാവ്–-പൂങ്കുന്നം), ഒല്ലൂർ (ഒല്ലൂർ– -പുതുക്കാട്), കോതനല്ലൂർ (കുറുപ്പംതറ– -ഏറ്റുമാനൂർ), ഇടക്കുളങ്ങര (കരുനാഗപ്പള്ളി– -ശാസ്താംകോട്ട), ആഴൂർ (കടയ്‌ക്കാവൂർ– -മുരുക്കുംപുഴ), -പോളയത്തോട് (കൊല്ലം–- മയ്യനാട്), ഒളവര (പയ്യന്നൂർ–- തൃക്കരിപ്പൂർ), താമരക്കുളം (കായംകുളം–- ഓച്ചിറ), കണ്ണപൂരം (പാപ്പിനിശ്ശേരി–-കണ്ണപുരം), ചെറുകുന്ന് (കണ്ണപുരം–-പയങ്ങാടി), ചേലക്കര (ഷൊർണൂർ–- വള്ളത്തോൾ നഗർ), വെള്ളയിൽ (കോഴിക്കോട്–-കണ്ണൂർ), മാക്കൂട്ടം (മാഹി–-തലശേരി), മുഴുപ്പിലങ്ങാട് ബീച്ച് (തലശേരി–-എടക്കാട്ട്), കണ്ണൂർ സൗത്ത് (എടക്കാട്ട്–-കണ്ണൂർ), പന്നൻപാറ (കണ്ണൂർ–-വളപട്ടണം), ഏഴിമല (പയങ്ങാടി–- പയ്യന്നൂർ) എന്നീ ഗേറ്റുകൾക്ക്‌ പകരമാണ്‌ മേൽപ്പാലം വരുന്നത്‌.

പള്ളിഗേറ്റിലും നിലമ്പൂർ യാർഡിലും ടെൻഡർ നടപടികൾ പൂർത്തിയാകുന്നു. കാക്കനാട്, താമരക്കുളം, ഇടക്കുളങ്ങര, പോളയത്തോട്, മങ്കര, ഉപ്പള, സൗത്ത് തൃക്കരിപ്പൂർ, വെള്ളയിൽ, ഏഴിമല എന്നിവിടങ്ങളിലെ സാമൂഹ്യാഘാത പഠനവും പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലേക്ക്‌ കടന്നു.

നിർമാണച്ചെലവ് റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായാണ്‌ വഹിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ––റെയിൽ സിൽവർ ലൈൻ പദ്ധതിക്കുപുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ മേൽപ്പാലങ്ങൾ. റെയിൽവേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിർമിക്കുന്നത് കെ––റെയിൽ തന്നെയായിരിക്കും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!