നിരോധിത പുകയില ഉത്പന്ന വില്പന; പേരാവൂരിൽ വീണ്ടുമൊരു ഹോട്ടൽ കൂടി പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നല്കി

പേരാവൂർ: നിരോധിത പുകയിൽ ഉത്പന്നങ്ങൾ വില്പന നടത്തിയതിന് പേരാവൂർ പഞ്ചായത്തിൽ ഒരു ഹോട്ടൽ കൂടി അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നല്കി.മണത്തണ ടൗണിലെ അമ്പാടി ഹോട്ടൽ ഉടമ മണാട്ട് രവീന്ദ്രനാണ് ഹോട്ടൽ അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കിയത്.
ഹോട്ടലിന്റെ പഞ്ചായത്ത് ലൈസൻസും റദ്ദ് ചെയ്തു.ഹോട്ടലിൽ നിന്ന് പേരാവൂർ എക്‌സൈസ് നിരോധിത പുകയിൽ ഉത്പന്നങ്ങൾ പിടികൂടി ഉടമക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം മണത്തണയിലെ തന്നെകൃഷ്ണ ഹോട്ടലിനെതിരെയും സമാനമായ രീതിയിൽ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.