Local News
ചക്ക കൊണ്ട് മൂല്യവർധിത ഉത്പന്നങ്ങൾ; മാതൃകയായി ആർട്ടോകാർപ്പസ് ഫുഡ്സ്

പാഴായിപ്പോകുന്ന ചക്ക നമുക്കെന്ത് ചെയ്യാനാകും. അതിന്റെ ഉത്തരം ലളിതമായി പൂവത്തെ കെ.സുഭാഷ് പറയും, കടല്‍ കടന്ന് മറ്റ് രാജ്യക്കാരുടെ രുചിയെ ഉണര്‍ത്തിയ അദ്ദേഹത്തിന്റെ യൂണിറ്റിലെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്. ചക്കകൊണ്ടുള്ള കറികള്‍, ഐസ്‌ക്രീമിലും മറ്റും ഉപയോഗിക്കുന്ന പള്‍പ്പ്, പുഴുക്ക്, അപ്പം… അങ്ങനെ ചക്കകൊണ്ടുള്ള നിരവധി ഉത്പന്നങ്ങളാണ് നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ ‘ആര്‍ട്ടോകാര്‍പ്പസ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡി’ല്‍ നിന്ന് പുറത്തുവരുന്നത്. പാര്‍ക്കിലെ ഒരേക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന യൂണിറ്റ് 2015-ലാണ് തുടങ്ങിയത്.
തായ് ഗ്രീന്‍ കറി മദ്രാസ് കറി സോസ് കോക്കനട്ട് കറി സോസ്
സീറ്റ് ചട്നിസ്‌ക്വാഷ്. പിന്നെ ചക്ക വരട്ടിയതും ചക്കയപ്പവും ഉണ്ടാക്കുന്നു.
ഗള്‍ഫ്, യു.എസ്., യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റി അയക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നു. രണ്ടുകോടി രൂപ മുതല്‍മുടക്കിലാണ് യൂണിറ്റ് തുടങ്ങിയത്. ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. 30 പേര്‍ ജോലി ചെയ്യുന്നുണ്ട്.ലയോരമേഖലയിലെ സ്വയംസഹായസംഘങ്ങള്‍ വഴി വീടുകളില്‍നിന്നാണ് ശേഖരിക്കുന്നത്. ഒരുകിലോ ചക്കച്ചുളയ്ക്ക് 80 മുതല്‍ 120 രൂപ വരെ നല്‍കും. പഴുത്ത ചക്കയ്ക്ക് 10 മുതല്‍ 20 രൂപ വരെയാണ് കൊടുക്കുന്നത്.കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരും. സീസണല്ലെങ്കില്‍ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ചക്ക ശേഖരിക്കുന്നത്.
IRITTY
വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.
PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി


പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്