മേനച്ചോടി ഗവ.യു.പി.സ്‌കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം
        കോളയാട്:വിദ്യാർത്ഥികൾക്ക് ഹോക്കി പരിശീലനം നൽകുന്നതിനായി ജില്ലാഹോക്കി അസോസിയേഷൻ മേനച്ചോടി ഗവ.യു.പി.സ്‌കൂളിൽ ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ പി.ഉമാദേവി ഉദ്ഘാടനം ചെയ്തു.കണ്ണൂർ ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ വി.കെ.ഈസ്സ, മുൻ ഇന്ത്യൻ ഹോക്കി താരം കെ. നിയാസ്,പി ടി എ പ്രസിഡന്റ് കെ. സുബിൻ,അനൂപ് എന്നിവർ പ്രസംഗിച്ചു
