Connect with us

Breaking News

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പി.ജി ഡിപ്ലോമ കോഴ്സുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

Published

on

Share our post

കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ദി ആർട്സിൽ ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷക്ഷണിച്ചു.

വിഷയങ്ങൾ: കൾച്ചറൽ ഇൻഫർമാറ്റിക്സ്, പ്രിവൻറീവ് കൺസർവേഷൻ, ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഡിജിറ്റൽ ലൈബ്രറി ആൻഡ് േഡറ്റാ മാനേജ്മെ­ൻറ്,­­ മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി (ന്യൂഡൽഹി, ബെംഗളൂരു കേന്ദ്രങ്ങൾ), സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ്,­­കൾച്ചറൽ മാനേജ്മെൻറ്, അപ്ലൈഡ് മ്യൂസിയോളജി, ഹിന്ദുസ്റ്റഡീസ്, ഭാരതീയ ഗ്യാൻ പരമ്പര, ഇന്ത്യൻ ലിറ്ററേച്ചർ.

യോഗ്യത: ബിരുദം. ഡിജിറ്റൽ ലൈബ്രറി ആൻഡ് േഡറ്റാ മാനേജ്മൻറ് പി.ജി. ഡിപ്ലോമ പ്രവേശനത്തിന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലർ ബിരുദമോ/തത്തുല്യ യോഗ്യതയോ, മ്യൂസിയം/ലൈബ്രറി/ആർക്കൈവ്സ്/റിപ്പോഗ്രഫിയിൽ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാേജ്വറ്റ്തല യോഗ്യതയോ ബി.ടെക്. ബിരുദമോ വേണം. മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി പി.ജി. ഡിപ്ലോമയ്ക്ക് ബിരുദവും സംസ്കൃതജ്ഞാനവും വേണം.
പ്രവേശന അറിയിപ്പ് ignca.gov.in-ൽ അക്കാദമിക് കോഴ്സസ് (ക്വിക്ക് ലിങ്ക്) > അഡ്മിഷൻസ് ലിങ്കിൽ ലഭിക്കും. അപേക്ഷ ignca.gov.in/registration/ വഴി ഓഗസ്റ്റ് 20 വരെ നൽകാം. പ്രവേശനകൗൺസലിങ് ഓഗസ്റ്റ് 24, 25 തീയതികളിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഓഗസ്റ്റ് 26-ന് വിവരം അറിയിക്കും. സെമസ്റ്റർ ഫീസ് പ്രോഗ്രാമിനനുസരിച്ച് 10,000/20,000 രൂപയായിരിക്കും.

Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!