സ്വാതന്ത്ര്യദിനാഘോഷം; കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാ. ബോണി റിബേരൊ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് കെ. പ്രദീപൻ, മദർ പി.ടി.എ പ്രസിഡന്റ് ബിജി ജോജോ എന്നിവർ ചേർന്ന് എഴുപത്തഞ്ച് ത്രിവർണ ബലൂണുകൾ ആകാശത്തേക്ക് പറത്തി.
കേരളത്തിൽനിന്ന് ആസാദിസാറ്റ് ഉപഗ്രഹ വിക്ഷേപണത്തിന് സാക്ഷികളാകാൻ അതിന്റെ ചിപ്പ് നിർമ്മാണത്തിൽ പങ്കെടുത്തതിലൂടെ അവസരം ലഭിച്ച പത്ത് വിദ്യാർത്ഥിനികളെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും, ബാംഗ്ലൂർ അലി ആക്സിസ് റിസേർച്ച് സെന്ററിലെ ലീഡ് എഞ്ചിനീയറുമായ ഡോ. ദ്രുപിത എം.പി. ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കോളയാട് ടൗണിൽ പി.ടി.എ.യുടേയും അധ്യാപകരുടേയും നേതൄത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാരൂപങ്ങൾ അണിനിരന്ന വർണ്ണശബളമായ സ്വാതന്ത്ര്യദിന ഘോഷയാത്ര നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ പുനെ സിംബയോസിസ് യൂണിവേഴ്സിറ്റി പ്രൊഫ. ഷാജി ജോസഫ് വിതരണം ചെയ്തു.