ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴ, കാസർകോട് ജില്ലയിലെ പരപ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. 15നും 28നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യവും മൈനോറിറ്റി വിഭാഗങ്ങൾക്ക് 20000 രൂപയുടെ ഗ്രാന്റും ലഭിക്കും. ഫോൺ: 9446960905, 9596145609.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!