മൊബൈല്‍ നമ്പര്‍ കൈമാറി സൗഹൃദം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. എടപ്പാള്‍ നടുവട്ടം സ്വദേശി അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്.
എസ്.ഐ. രാജേന്ദ്രന്‍, എസ്.സി.പി.ഒ. ഷിജു, സി.പി.ഒ.മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
