Breaking News
ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി

ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്.
സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ് മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥ. ഇതിനായി രജിസ്ട്രേഷൻ, കേരള മുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. തുടർനടപടിയായി ഓഡിറ്റ് മാന്വലും അംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കും. റവന്യൂ നഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും.
ബാധ്യത ഈടാക്കാൻ റവന്യൂ റിക്കവറി
ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കും. വിരമിച്ചയാളാണെങ്കിലും കൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരും. റവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമയ്ക്ക് നോട്ടീസ് അയക്കും. ഹിയറിങ്ങും ഉണ്ടാകും. പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി. രജിസ്‌ട്രേഷൻ ഐ.ജി.ക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമയ്ക്ക് അവസരമുണ്ട്. നഷ്ടം കക്ഷികളിൽനിന്ന് ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്.
അണ്ടർ വാല്വേഷന്റെ പരിധിയിൽവരാത്ത ക്രമക്കേടുകളുടെ ബാധ്യത ഇതുവരെ സബ് രജിസ്ട്രാർക്കായിരുന്നു. എന്നാൽ, മുദ്രപ്പത്രനിയമത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 33 എ വകുപ്പ് പ്രകാരം അത് സബ് രജിസ്ട്രാറിൽനിന്ന് ഒഴിവായി ഭൂവുടമയ്ക്കാവുകയാണ്. ബോധപൂർവം കൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാർക്ക് നടപടി. ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതിനാൽ സർവീസിൽനിന്നു വിരമിക്കുന്ന സബ് രജ്‌സ്ട്രാർമാർക്ക് ഒരിക്കലും പൂർണമായി ഗ്രാറ്റ്വിവിറ്റി ലഭിക്കാറില്ലെന്ന് ഉദ്യേഗസ്ഥർ പറയുന്നു. ഗ്രാറ്റ്വിവിറ്റിയിൽനിന്നാണ് ബാധ്യത ഈടാക്കിയിരുന്നത്.
പരിശോധന ഓഗസ്റ്റ് മുതൽ
ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച ന്യായവില വെക്കുമെങ്കിലും ഭൂമിക്കടുത്ത് പൊതുമരാമത്ത് റോഡുണ്ടെങ്കിൽ അത് മറച്ചുവെച്ച് പഞ്ചായത്ത് റോഡെന്ന് രേഖപ്പെടുത്തിയൊക്കെ മുദ്രപ്പത്രവില കുറയ്ക്കാം. ഇത്തരത്തിലോ സമാനമായതോ ആയ ക്രമക്കേടുകൾ സബ് രജിസ്ട്രാർമാർ ഒറ്റയടിക്ക് കണ്ടെത്തണമെന്നില്ല. എന്നാൽ, ഓഡിറ്റിൽ പിടികൂടും. സംസ്ഥാനത്ത് 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവില ഈടാക്കിയിട്ടുണ്ടോ, മുദ്രപ്പത്രവില കണക്കാക്കിയതിൽ പിശകുണ്ടോ, ആധാരത്തിന്റെ സ്വഭാവം നിർണയിച്ചതിൽ അപാകമുണ്ടോ, എന്തെങ്കിലും ഇളവ് നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമാണോ തുടങ്ങിയവ പരിശോധിക്കും.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്