കണ്ണൂർ വാട്ടർ സപ്ലൈ സബ് ഡിവിഷനിൽ ഇളവുകൾ
        കണ്ണൂർ : കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ കണ്ണൂരിന് കീഴിൽ ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് ആംനെസ്റ്റി സ്‌കീമിൽപ്പെടുത്തി ഇളവുകൾ അനുവദിക്കാനുള്ള അപേക്ഷകൾ കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ, കണ്ണൂർ താണയിലെ ഓഫീസിൽ ആഗസ്റ്റ് എട്ട് വരെ സ്വീകരിക്കും. ഉപഭോക്താക്കൾ ഈ അവസരം ഉപയോഗിക്കേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 04972 707080, 9188127923.
