പേരാവൂരിൽ അങ്കണവാടികൾക്കുള്ള ചാരുബെഞ്ച് വിതരണം
പേരാവൂർ : അങ്കണവാടി കുട്ടികൾക്കുള്ള ചാരുബെഞ്ച് വിതരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പുതുശ്ശേരി അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി. ശരത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന മനോഹരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആശ, എം. ഷീബ, വത്സല ടീച്ചർ, ഷിജു, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
