സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാംക്ലാസുകാരിയെ ആക്രമിച്ച് സ്വർണക്കമ്മൽ കവർന്നു

Share our post

സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന  അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും, വെള്ളി കൊലുസും കവർന്നു. ചൊവ്വാഴ്ച അഞ്ച് മണിയോടെ ഏലപ്പാറ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം. മേരികുളം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി  4.40 നാണ് വള്ളക്കടവിന് സമീപം ബസ് ഇറങ്ങിയത്. ഇവിടെ നിന്നും പെൺകുട്ടി ഒറ്റക്കാണ് വീട്ടിലേക്ക് പോയത്. വീടിന് സമീപം വരെ ആൾ സഞ്ചാരം വളരെ  കുറഞ്ഞ തേയിലക്കാടാണ്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വല്യമ്മയാണ് തേയില കാട്ടിൽ ബോധരഹിതയായി കിടക്കുന്ന പെൺകുട്ടിയെ കണ്ടത്. ചെരിപ്പും, ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു. 

ഉടൻ തന്നെ ആളുകളെ കൂട്ടി പെൺകുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നിൽ നിന്നും ആരോ വടികൊണ്ട് അടിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ബോധരഹിതയായ പെൺകുട്ടിയുടെ  സ്വർണ കമ്മലും, കാലിലെ വെള്ളി കൊലുസും അക്രമി അപഹരിച്ചിട്ടുണ്ട്. ഉപ്പുതറ പോലീസ്സ് കേസ് എടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!