കോളയാട് അൽഫോൻസാ പള്ളിയിൽ തിരുനാളാഘോഷങ്ങൾ തുടങ്ങി

കോളയാട്: തീർത്ഥാടന ദേവാലയമായ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് തുടക്കമായി. തലശ്ശേരി അതിരൂപത ബിഷപ്പ് എമിററ്റ്സ് മാർ ജോർജ് വലിയമറ്റം കൊടിയുയർത്തി. വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
വിവിധ ദിവസങ്ങളിൽ വൈകിട്ട് 4.30 ന് വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയവയുണ്ടാവും. തിരു കർമ്മങ്ങൾക്ക് റവ.മോൺ: സിബി പാലക്കുഴി ,റവ ഡോ. ജോസഫ് കാക്കരമറ്റത്തിൽ, ഫാ. യേശുദാസ്, ഫാദർ ബോണി റിബെയ്‌രോ, ഫാ .ജിജോ റോക്കി, ഫാ.പോൾ വള്ളോപ്പിള്ളി, റവ.ഡോ ജോസഫ് മുട്ടത്തു കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും.
ശനിയാഴ്ച രാവിലെ ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് ഫാ.പോൾ വള്ളോപ്പിള്ളിയും വൈകിട്ട് 4 30ന് ആഘോഷമായ കുർബാന, വചന സന്ദേശം, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് ഫാ. ജോസഫ് മുട്ടത്തുകുന്നേലും നേതൃത്വം നൽകും.
ഞായറാഴ്ച രാവിലെ 9.30 ന് ആഘോഷമായ കുർബാന, വചന സന്ദേശം, നൊവേന തുടങ്ങിയവക്ക് ഫാ. മാർട്ടിൻ വരിക്കാനിക്കലും, വൈകിട്ട് 4.30ന് ആഘോഷമായ കുർബാന നൊവേന എന്നിവക്ക് റവ: ഡോ. പോൾ കണ്ടത്തിലും നേതൃത്വം നൽകും.
തിങ്കൾ വൈകിട്ട് നാലിന് ആഘോഷമായ വി.കുർബാന, നൊവേന, വചനസന്ദേശം തിരുക്കർമ്മങ്ങൾക്ക് ഫാ.ജിതിൻ വടക്കയിൽ നേതൃത്വം നൽകും.
ചൊവ്വ വൈകിട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന തിരുക്കർമ്മങ്ങൾക്ക് ഫാ. മാത്യു ആലങ്കോട് നേതൃത്വം നൽകും.
ബുധനാഴ്ച 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന റവ. മോൺ ആൻറണി മുതുകുന്നേൽ നേതൃത്വം നൽകും
സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ 10.15ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന തുടങ്ങിയ തിരുകർമ്മങ്ങൾക്ക് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും തുടർന്ന് പ്രദക്ഷിണം, പാച്ചോർ നേർച്ച എന്നിവയുണ്ടാവും.