ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വം നേടി ഒരു വർഷം പൂർത്തിയാക്കിയ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, സ്‌കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ക്ഷേമനിധി അംഗത്വ കാർഡ്, ഇതുവരെ അടച്ച അംശാദായ രസീതികൾ, ക്ഷേമനിധി പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ക്ഷേമനിധി അംഗത്തിന്റെ പേരിൽ മാത്രമുള്ളത്) എന്നിവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 20 ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0497 2970272.