ഐ.എച്ച്.ആർ.ഡി: ജൂലൈ 30 വരെ നീട്ടി
കണ്ണൂർ : ഐ.എച്ച്.ആർ.ഡി ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, പി.ജി ഡിപ്ലോമ ഇൻ ഓഡിയോ എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in സന്ദർശിക്കുക.