മണ്ണിടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു
ബത്തേരി: മണ്ണിടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. അമ്പലവയല്‍ പഞ്ചായത്തിലെ നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞാണ് അപകടം. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്. ബാബുവിൻ്റെ ശരീരം പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അരമണിക്കൂര്‍ നേരത്തെ തിരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു.