പി.രാമകൃഷ്ണൻ സ്മാരക അവാർഡിന് അപേക്ഷിക്കാം
കണ്ണൂർ: പത്രാധിപരും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പത്രമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
2022 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക വാർത്താ ഫീച്ചറിനാണ് അവാർഡ്. 22,222 രൂപയും ശില്പവുമാണ് അവാർഡ്. ജൂലായ് 25-നകം അയക്കണം. വിലാസം: ഉസ്മാൻ പി.വടക്കുമ്പാട്, നിഷാനാസ്, മൊട്ടമ്മൽ, പഴശ്ശി ക്വാർട്ടേഴ്‌സിന് സമീപം കൂത്തുപറമ്പ്, കണ്ണൂർ 670643. ഫോൺ: 9400454144.
