Connect with us

Breaking News

റോഡ് നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴിയടച്ചു; പുറത്തിറങ്ങാനാകാതെ വൃദ്ധദമ്പതിമാർ

Published

on

Share our post

ഇരിട്ടി : റോഡ് നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി മണ്ണിട്ട് അടച്ചതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാതെ വൃദ്ധ ദമ്പതിമാർ. ജില്ലാ ഭരണകൂടത്തിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് അവർ.

വാണിയപ്പാറയിലെ തറപ്പേൽ മാത്യു(70), ഭാര്യ റോസമ്മ (65) എന്നിവരോടാണ് കരാർ കമ്പനിയുടേയും കെ.എസ്.ടി.പി.യുടേയും ക്രൂരത. റീബിൽഡ് കേരളയിൽ നവീകരണ പ്രവൃത്തി നടക്കുന്ന എടൂർ-കമ്പനിനിരത്ത്-വാണിയപ്പാറ, കച്ചേരിക്കടവ്-പാലത്തിൻ കടവ് റോഡ് നിർമാണത്തിനിടയിലാണ് വാണിയപ്പാറയിലെ തറപ്പേൽ മാത്യുവിന്റെ വീട്ടിന് മുന്നിൽ മണ്ണിറക്കിയത്. സ്ഥലം സൗജന്യമായി എടുത്താണ് വീതികൂട്ടുന്നത്. റോഡിനോട് ചേർന്നുള്ള മാത്യുവിന്റെ സ്ഥലവും റോഡിന് വീതികൂട്ടാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാന്തി.

വീടിന് മുന്നിലെ താഴ്ന്ന റോഡ് ഉയർത്തുന്നതിന് പഴയ റോഡ് ഇളക്കി അല്പം മണ്ണിട്ടുയർത്തി. കൂടുതൽ ഉയർത്താൻ മാത്യുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ ലോറിയിൽ മണ്ണും ഇറക്കി. വേനൽക്കാലത്ത് ഏറെ സാഹസപ്പെട്ടാണ് വീട്ടിലേക്ക് പോയിരുന്നത്. രണ്ടുമാസം കൊണ്ട് മണ്ണ് മാറ്റി നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരുതിയിരുന്നത്.

നിർമാണം പാതിവഴിയിൽ നിർത്തിയതോടെയാണ് ഇവർ ദുരിതത്തിലായത്. കുന്നിറക്കത്തിലുള്ള പ്രദേശമായതിനാൽ മഴ ശക്തമായതോടെ ചെളിമണ്ണും മഴവെള്ളവും മാത്യുവിന്റെ വീടിന് മുന്നിൽ കെട്ടിനില്ക്കാൻ തുടങ്ങി. ഇതോടെ വീട്ടിൽനിന്ന് ഇറങ്ങുന്ന ചെറിയ വഴിയിലും മുട്ടോളം ചെളി നിറഞ്ഞു. ഇറക്കിയ മണ്ണും വീട്ടിലേക്കുള്ള വഴിയിൽ തന്നെ കിടക്കുകയാണ്. മണ്ണ് നീക്കാൻ പല തവണ എൻജിനിയറോടും കരാർ കമ്പനി പ്രതിനിധികളോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുന്നിൻചെരിവിൽനിന്ന് വരുന്ന മഴവെള്ളം തടയാൻ മാത്യുവിന്റെ പറമ്പിനോട് ചേർന്ന് ഒാവുചാലെടുത്തു. വീട്ടുകാരുടെ അനുമതിയില്ലാതെയാണ് ഓവുചാൽ എടുത്തത്. ഇതോടെ പറമ്പിന്റെ പലഭാഗങ്ങളും ഇടിഞ്ഞ് റോഡിനോട് ചേർന്നു.

റോഡിലെ വെള്ളം കളയുന്നതിന് ഓവുചാലും കലുങ്കും ഇവിടെ നിർമിക്കണം. എന്നാൽ, കലുങ്ക് നിർമിക്കാതെ ചെറിയ പൈപ്പ് ഇട്ട് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇപ്പോൾ സ്ഥാപിച്ച പൈപ്പ് ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയിലാണ്.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!