അക്രെഡിറ്റഡ് എൻജിനിയർ, ഓവർസിയർ: പട്ടികജാതിക്കാരായ 300 പേരെ നിയമിക്കുന്നു
തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രെഡിറ്റഡ് എൻജിനിയർമാരെയും ഓവർസിയർമാരെയും നിയമിക്കുന്നു.
ഒരുവർഷത്തേക്കാണ് നിയമനം. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനിയറിങ്, ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ. പാസായവർക്ക് അപേക്ഷിക്കാം. പ്രായം 21-നും 35-നും മധ്യേ.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 23-ന് അഞ്ചുമണിക്കുമുമ്പ് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷാഫോമും വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ/ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.
