പിന്നോക്ക മേഖലകളിലെ ഗ്രന്ഥാലയങ്ങള്‍ക്കുള്ള പുസ്തക സമര്‍പ്പണം 9ന്

Share our post

കണ്ണൂർ : പിപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ 130 ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുന്നു. പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് കണ്ണുര്‍ ശിക്ഷക് സദനില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. ജില്ലാതല വായനാമത്സരത്തില്‍ വിജയിച്ചവരെ ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ അനുമോദിക്കും. ഡോ.വി. ശിവദാസന്‍ എം.പി, രാമചന്ദ്രന്‍ കടന്നപ്പളളി എം.എല്‍.എ, കഥാകൃത്ത് ടി. പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കിയതും ജനകീയമായി സമാഹരിച്ചതുമായ പുസ്തകങ്ങളാണ് ലൈബ്രറികള്‍ക്ക് നല്‍കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!