കേന്ദ്ര സർവകലാശാലയിൽ ജുലായ് 12-വരെ ക്ലാസുകൾ ഓൺലൈനിൽ
പെരിയ: വിദ്യാർഥികളിൽ പനി വ്യാപകമായതിനെത്തുടർന്ന് കേന്ദ്ര സർവകലാശാല ക്ലാസുകൾ ഓൺലൈനാക്കി. ജുലായ് 12 -വരെയാണ് ക്ലാസുകൾ ഓൺലൈനായി നടത്തുക. കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും വകുപ്പ് മേധാവികളും നടത്തിയ യോഗത്തിലാണ് തീരുമാനം. സാധാരണ പനിയോടൊപ്പം വിദ്യാർഥികളിൽ കോവിഡും പടർന്നു പിടിക്കുന്നതിനെത്തുടർന്നാണ് നടപടി.
കോവിഡ് ബാധിച്ച വിദ്യാർഥികൾക്ക് സർവകലാശാലയിലെ കബനി ഹോസ്റ്റലിലെ ബ്ലോക്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യം ഏർപ്പെടുത്തി. അക്കാദമിക് പ്രവർത്തനങ്ങൾക്കായി എല്ലാ അധ്യാപകരും കാമ്പസിലെത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ലാബ് ഉപയോഗിക്കേണ്ട വിദ്യാർഥികൾ വകുപ്പ് മേധാവികളിൽനിന്ന് പ്രത്യേകാനുമതി വാങ്ങണം.
