നിക്ഷേപകരുടെ പണവുമായി മുങ്ങിയ സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ് അറസ്റ്റിൽ

Share our post

തിരൂരങ്ങാടി: കലക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് തിരൂരങ്ങാടി സര്‍വിസ് സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു. ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ (42) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞമാസം 28ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. 160ഓളം അക്കൗണ്ടുകളില്‍ നിന്നായി 64 ലക്ഷം രൂപയോളം തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുണ്ട്.

സഹകരണ വകുപ്പ് തലത്തിൽ പരിശോധന ആരംഭിച്ചതായി അസി. രജിസ്ട്രാർ അറിയിച്ചു. ഇടപാടുകാർ ആശങ്കപ്പെടേണ്ടെന്നും തുക തിരിച്ചുനൽകുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!