കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല ബി.ടെക് (2015 സ്‌കീം) അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി, എഫ്.ഇ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് സപ്ലിമെന്ററി (ജൂറി) പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും.
വിശദമായ ഫലങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റിലെ ‘ഫലങ്ങള്‍’ ടാബിന് കീഴിലും വിദ്യാര്‍ത്ഥികളുടെയും കോളേജ് ലോഗിനിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
