ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി
കണ്ണൂർ : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് ഐ.എച്ച്.ആർ.ഡി. എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം-കോം ഫിനാൻസ് എന്നീ പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷൻ ചെയ്ത ശേഷം ഐ.എച്ച്.ആർ.ഡി.യുടെ അഡ്മിഷൻ പോർട്ടലായ http://ihrd.kerala.gov.in/ അപേക്ഷ ഓൺലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കാം. അവസാന തീയതി ജൂലൈ എട്ട്. ഫോൺ: 0460 2206050, 8547005048.