കാര്‍ വാടകയ്‌ക്കെടുത്ത് നല്‍കാത്തതിന് യുവാവിനെ സംഘം ചേര്‍ന്ന് കൊല്ലാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
കൊല്ലം:കാര്‍ വാടകയ്‌ക്കെടുത്തു നല്‍കാത്ത വിരോധത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളിനെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി.ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനി, അല്‍അമീന്‍ മന്‍സിലില്‍ അല്‍അമീനാ(26)ണ് അറസ്റ്റിലായത്. 21-ന് ഉച്ചയ്ക്ക് ഒന്നിന് ആറംഗസംഘമാണ് സിയാദ് എന്ന യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ചത്.
അല്‍അമീനെ കൂടാതെ അസീം, അല്‍-അമീര്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റു മൂന്നുപേരുമാണ് കേസിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘം വരുന്നതുകണ്ട് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.തുടയിലും വയറിലും കുത്തിയ അക്രമികള്‍ വടികള്‍കൊണ്ട് മാരകമായി അടിച്ചും പരിക്കേല്‍പ്പിച്ചു.
അറസ്റ്റിലായ അല്‍അമീന് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നരഹത്യ, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ നടത്തിയതിനും കേസുകള്‍ നിലവിലുണ്ട്.പോലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാര്‍, എസ്.ഐ. ഡി.സജീവന്‍, സി.പി.ഒ. നജീബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.