കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്രദർശന വിപണന മേളയ്ക്ക് രജിസ്റ്റർ ചെയ്യാം
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് കണ്ണൂരിൽ കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഫിഷറീസ് യൂണിറ്റുകൾ, സ്വയം സഹായ സംരംഭങ്ങൾ മുതലായവയ്ക്ക് പങ്കെടുക്കാം. പുതുതായി ആരംഭിച്ച സ്റ്റാർട്ട് അപ്പുകൾക്ക് മുൻഗണന. സ്റ്റാളുകൾ ആവശ്യമുള്ള യൂണിറ്റുകൾ 9188952109, 9188952110 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.