ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

Share our post

കോഴിക്കോട് : 2021-22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്, 2022 ജൂൺ 30 വരെയുള്ള അംഗത്വവിഹിതം അടവാക്കിയ രസീതിയുടെ പകർപ്പ്, സ്വന്തം ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്ങ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 04952966577.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!