എ.എഫ്.സി പേരാവൂർ ഔട്ട്‌ലെറ്റ് ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ:എ.എഫ്.സി (അമേരിക്കൻ ഫ്രൈഡ് ചിക്കൻ) പേരാവൂർ ഔട്ട്‌ലെറ്റ് ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബേബി ഷെൻസാ മറിയം ആദ്യവില്പന സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ്, ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എം.കെ. ദിനേശ്ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, വ്യാവാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, എസ്.എം.കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.
ദിവസവും സ്‌പെഷൽ ഓഫറുകൾ ഉണ്ടാവും. ഫ്രീ ഹോം ഡെലിവറി : 9961222455,9061222455.