തലശേരിയിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം

തലശേരി : വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക് രണ്ട് മണിക്ക് എരഞ്ഞോളി പാലത്തിന് സമീപമുള്ള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ അഭിമുഖത്തിന് ഹാജരാവുക. ഏഴാം ക്ലാസ് പാസായ, 45 വയസ്സിന് താഴയുള്ള, ശാരീരിക ക്ഷമതയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04902 321605.