ആസാദി കാ അമൃത് മഹോത്സവ്‌: ആരോഗ്യമേള കണ്ണൂർ ജില്ലാതല ഉദ്ഘാടനം

Share our post

കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തിൽ ബ്ലോക്ക്തല ആരോഗ്യമേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ ജില്ലാതല ഉദ്ഘാടനം ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവ്വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. 

എല്ലാ റവന്യൂ ബ്ലോക്കുകളിലുമാണ് മേളകൾ സംഘടിപ്പിക്കുന്നത്. സർക്കാർ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പരിപാടികളെ പരിചയപ്പെടുത്തുക, പകർച്ചവ്യാധികളും സാംക്രമികേതര രോഗങ്ങളും തടയുന്നതിന് അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണ്ണയം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. മേളയിൽ വിവിധ ആരോഗ്യ ബോധവൽക്കരണ സ്റ്റാളുകൾ സജ്ജമാക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇതിന് പുറമേ കായിക മത്സരങ്ങൾ, ആരോഗ്യ ബോധവൽക്കരണ സെമിനാറുകൾ, ഫ്ളാഷ് മോബ്, ആരോഗ്യ സന്ദേശ റാലി, യോഗ പ്രദർശനം എന്നിവയും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!