വേക്കളം എയിഡഡ് യു.പി. സ്കൂളിൽ വായനാമാസാചരണം
പേരാവൂർ : വേക്കളം എയിഡഡ് യു.പി.സ്കൂളിൽ വായനാ മാസാചരണം തുടങ്ങി. കവി സോമൻ കടലൂർ, കുണിയ ജി.വി.എച്ച്.എസ്.എസ്. അധ്യാപകൻ പ്രവീൺ, ജയകുമാർ പാലക്കാട് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റും ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗവുമായ കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വായനാനുഭവങ്ങൾ പങ്കുവെച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ രജനി ഗണേഷ് കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് വായിക്കുകയും ചെയ്തു.
