പേരാവൂർ : സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ്സിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സംഗീതഞ്ജനും റിട്ട. പ്രഥമധ്യാപകനുമായ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ നിർവഹിച്ചു. സ്കൂൾ പ്രഥമധ്യാപകൻ വി.വി. തോമസ് അധ്യക്ഷത വഹിച്ചു. കെ.ജി. ശ്രീഹരി, ആർ.നിഹാരിക,അലീന മരിയ, അരുൺ ജൂഡ് എന്നിവർ പ്രസംഗിച്ചു..