Connect with us

Breaking News

സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു

Published

on

Share our post

പേരാവൂർ : പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനും, സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, ഗൃഹപാഠങ്ങൾ പഠിക്കാൻ സഹായിക്കാനുമായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 26 സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പട്ടികവർഗ യുവതീ-യുവാക്കളെയാണ് ഫെസിലിറ്റേറ്റർമാരായി തെരഞ്ഞെടുക്കുക. ബി-എഡ്, ടി.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ പി.ജി/ ബിരുദം/ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണണിക്കും.

കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം, കാടൻമല, പേരാവൂർ പഞ്ചായത്തിലെ എടപ്പാറ, ആറളം പഞ്ചായത്തിലെ ചങ്കായത്തോട്, വിയറ്റ്‌നാം, പടിയൂർ പഞ്ചായത്തിലെ ചടച്ചിക്കുണ്ടം, ഉളിക്കൽ പഞ്ചായത്തിലെ പുറംവയൽ, പയ്യാവൂർ പഞ്ചായത്തിലെ വാതിൽമട, കരിമ്പകണ്ടി, എരുവശ്ശേരി പഞ്ചായത്തിലെ കുനിയൻപുഴ, അരീക്കാമല, നടുവിൽ പഞ്ചായത്തിലെ ഉത്തൂർ, കോട്ടയംതട്ട്, ചെറുപുഴ പഞ്ചായത്തിലെ കുണ്ടേരി, ഭൂദാനം, ആലക്കോട് പഞ്ചായത്തിലെ കാവുംകുടി, കൂളാമ്പി, ചെങ്ങളായി പഞ്ചായത്തിലെ തോപ്പിലായി, പാട്യം പഞ്ചായത്തിലെ കണ്ണവം, കോളയാട് പഞ്ചായത്തിലെ കോഴിമൂല, പാടിപ്പറമ്പ്, കറ്റിയാട്, മണ്ഡപം, ചെക്യേരി, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പറമ്പുകടവ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്മല എന്നീ കോളനികളിലാണ് പഠന മുറികൾ.  ഈ കോളനികളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നിയമനത്തിന് മുൻഗണന ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അനുബന്ധ രേഖകൾ സഹിതം ജൂൺ 25 ന് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിലോ, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700357.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!