തുണിക്കടയുടെ ഗോഡൗണിൽ തുണികൾകൊണ്ട് മൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം

മലപ്പുറം : മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഗോഡൗണിൽ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരിൽ ഒരാൾ പൊലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഷട്ടർ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ നിലത്ത് തുണികൾ കൊണ്ടുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരിച്ചയാൾ മലപ്പുറം ജില്ലക്കാരനാണ്. ഇയാളുടെ മേൽവിലാസം പുറത്തുവിട്ടിട്ടില്ല. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്