പെരുവയിൽ ആരോഗ്യ ബോധവത്കരണ ക്യാമ്പ്

കോളയാട്: പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പട്ടികവർഗ്ഗ സെറ്റിൽമെന്റുകളിലെ കുടുംബശ്രീ, എ.ഡി.എസ് ഭാരവാഹികൾ, പ്രൊമോട്ടേഴ്‌സ്, ആശ വർക്കർമാർ തുടങ്ങിയവർക്ക് ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി. കടലുകണ്ടം കോളനിയിൽ എലിപ്പനി മരണമുണ്ടായ സാഹചര്യത്തിൽ കണ്ണൂർ മെഡിക്കൽ ഓഫീസിലെ പകർച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധരെത്തിയാണ് ക്ലാസ്സ് നൽകിയത്.
കോളയാട് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡംഗം റോയ് പൗലോസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഷഫാഫ്, അബ്ദുൽ കരീം, സി.കെ. ചാക്കോ, മീഡിയ ഓഫീസർ ജോസഫ് മാത്യു, ഹെല്ത്ത് ഇൻസ്‌പെക്ടർ മഹിജ, റീന തുടങ്ങിയവർ സംസാരിച്ചു.