Connect with us

Breaking News

കാറിന്റെ ഗ്ലാസിൽ ഏതൊക്കെ ഫിലിമുകൾ ഒട്ടിക്കാം? നിയമം ഇങ്ങനെ

Published

on

Share our post

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബി.ഐ.എസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസിലും വശങ്ങളിലെ ഗ്ലാസിലും ഒട്ടിക്കാമെന്ന് വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ, കോവിഡ് കാലത്തുണ്ടായ ഭേദഗതി ചർച്ച ചെയ്യപ്പെടാതിരുന്നതിനാൽ, മുൻപത്തെ നിയമപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ സൺ ഫിലിമിനെതിരെ നടപടി തുടരുകയാണ്. കൂടാതെ ഏതൊക്കെ തരത്തിലുള്ള ഫിലിമുകൾ വാഹനത്തിൽ ഓട്ടിക്കാമെന്നതിൽ അവ്യക്തത തുടരുകയും ചെയ്യുന്നു. എതൊക്കെ തരത്തിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് കൂടുതൽ അറിയാം.

നിരോധനം വരുന്നത് 2012 ൽ

കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ വ്യാപകമായി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി അവിഷേക് ഗോയങ്ക നൽകിയ ഹർജിയിൽ 2012ലാണ് സുപ്രീംകോടതി, രാജ്യത്തു വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരത്തിലുള്ള ഫിലിമുകളും ഒട്ടിക്കരുതെന്ന് ഉത്തരവിട്ടത്. മുൻ–പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമ വ്യവസ്ഥ (ചട്ടം 100) പ്രകാരമായിരുന്നു ഉത്തരവ്. വാഹന ഗ്ലാസുകൾ (സേഫ്റ്റി ഗ്ലാസ്) ഈ മാനദണ്ഡപ്രകാരമാകണം വാഹന നിർമാതാവ് നിർമിക്കേണ്ടത് എന്നതിനാൽ, അതിനുശേഷം എന്തെങ്കിലും തരം വസ്തുക്കൾ ഉപയോഗിച്ച് സുതാര്യത കുറയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 

നിയമത്തിൽ വന്ന മാറ്റം

അന്നത്തെ കോടതി ഉത്തരവിന് അടിസ്ഥാനമായ നിയമത്തിലും അതിന് സാങ്കേതിക അടിത്തറയേകുന്ന ബി.ഐ.എസ് മാനദണ്ഡങ്ങളിലും (ഐ.എസ്. 2553) ഭേദഗതി വന്നുകഴിഞ്ഞു. മോട്ടർ വാഹന നിയമത്തിലെ ചട്ടം 100ൽ സേഫ്റ്റി ഗ്ലാസ് എന്ന് പറഞ്ഞിരുന്നത് സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്സിങ്ങും എന്ന് മാറി. 2020 ജൂലൈയിലാണ് ഈ ഭേദഗതി വിജ്ഞാപനം ചെയ്തത്. ബി.ഐ.എസിന്റെ ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഐ.എസ്. 2553 (പാർട്ട് 2) റിവിഷൻ 1: 2019 നിർദേശിക്കുന്ന മാനദണ്ഡപ്രകാരമാകണം സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്സിങ് മെറ്റീരിയലും നിർമിക്കേണ്ടതെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. മുൻ–പിൻ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണമെന്നുതന്നെയാണ് ഇപ്പോഴത്തെയും മാനദണ്ഡം (വിഷ്വൽ ട്രാൻസ്മിഷൻ ഓഫ് ലൈറ്റ്– വി.എൽ.ടി– ശതമാനം). 

‌ഗ്ലാസിന്റെ, കാറിനുള്ളിൽ വരുന്ന വശത്ത് ‘ഗ്ലെയ്സിങ് പ്ലാസ്റ്റിക്സ്’ ഒട്ടിക്കുന്നത് എന്നാണ് ഐ.എസ്. 2553 (പാർട് 2) റിവിഷൻ1:2019ൽ ഗ്ലെയ്സിങ്ങിനെ നിർവചിക്കുന്നത്. ഈ മാനദണ്ഡ പ്രകാരമാണ് മോട്ടർ വാഹന നിയമ ഭേദഗതി. ഇതോടെ 2012ലെ കോടതി ഉത്തരവിലെ സമ്പൂർണ ഫിലിം നിരോധനം പ്രസക്തമല്ലാതായി. 1992ലെ ഐ.എസ്. 2553 പ്രകാരമായിരുന്നു അന്നത്തെ നിയമവും അതു വ്യാഖ്യാനിച്ചുള്ള കോടതി ഉത്തരവും.

ഏതൊക്കെ ഫിലിമുകൾ ഒട്ടിക്കാം

ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) ഗ്ലോബൽ ടെക്നിക്കൽ റെഗുലേഷൻ (ജി.ടി.ആർ) എന്ന രാജ്യാന്തര മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബി.ഐ.എസ് ഇന്ത്യൻ ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഗ്ലെയ്സിങ് മെറ്റീരിയലുകൾക്ക് പ്രകാശസുതാര്യത മാനദണ്ഡത്തിനു പുറമെ, 5 കർശന പരിശോധനകൾ കൂടി ബി.ഐ.എസ് നിർദേശിച്ചിട്ടുണ്ട്. ഉരസൽ (പോറൽ) മൂലം സുതാര്യത കുറയുമോ, ഈർപ്പം പിടിക്കുമോ, ചൂട് താങ്ങുമോ, തീപിടിത്ത സാധ്യതയുണ്ടോ, രാസവസ്തുക്കൾ പ്രയോഗിക്കപ്പെട്ടാൽ സ്വഭാവം മാറുമോ എന്നിവയാണ് സർക്കാർ അംഗീകൃത പരിശോധനശാലകളിൽ ചെയ്യേണ്ടത്. ഇതെല്ലാം പാലിക്കപ്പെടുന്ന ഗ്ലെയ്സിങ് മെറ്റീരിയൽ നിർമിക്കാനേ അംഗീകാരം ലഭിക്കൂ.

ചൂട് തടയുന്ന വസ്തുക്കൾ ഗ്ലാസിൽ പതിക്കാനായാൽ വാഹനങ്ങളിലെ എസി ഉപയോഗം അത്രയും കുറയും. എസി ഉപയോഗം കൂടുമ്പോൾ ഇന്ധനഉപയോഗവും കൂടുകയാണ്. ഇതു രാജ്യത്തിന് സാമ്പത്തിക ആഘാതവും പരിസ്ഥിതി ആഘാതവുമാണ്. പുതിയ ചട്ടങ്ങൾ പ്രകാരമുള്ള ഉൽപന്നങ്ങൾ വിപണിയിൽ എത്തിയാൽ ഇതിന് അത്രകണ്ട് ആശ്വാസമാകും. 


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!