പേരാവൂരിൽ വിഷു വിപണന മേള തുടങ്ങി; ന്യായവിലക്ക് സാധനങ്ങൾ ലഭിക്കും
        പേരാവൂർ : പേരാവൂരിൽ വിഷു വിപണന മേള തുടങ്ങി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് സമീപം തുടങ്ങിയ മേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന മനോഹരൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ശാനി ശശീന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ റജീന സിറാജ് പൂക്കോത്ത്, സി. യമുന തുടങ്ങിയവർ സംസാരിച്ചു. വിഷരഹിത പഴം, പച്ചക്കറികൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, അച്ചാറുകൾ എന്നിവ ന്യായവിലയ്ക്ക് വിൽപ്പന നടത്തുന്നതിനാണ് മേള ഒരുക്കിയത്. ജില്ലാ കുടുംബശ്രീ മിഷൻ, പേരാവൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയാണ് മേള നടത്തുന്നത്.
