ഉരുവച്ചാലിൽ ഭീഷണിയായി ആൾമറയില്ലാത്ത കിണർ
ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്.
യുവാവ് കിണറ്റിൽ വീണ സംഭവത്തെ തുടർന്ന് നാട്ടുകാർ ഗേറ്റ് ഉപയോഗിച്ച് താത്കാലികമായി മറവെച്ചിട്ടുണ്ട്. ആൾമറ സ്ഥാപിച്ച് കിണറിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
