ചിറ്റാരിപ്പറമ്പിൽ ബി.ജെ.പി.പ്രവർത്തകന് വെട്ടേറ്റു

ചിറ്റാരിപ്പറമ്പ്: വട്ടോളിയിലെ ബി.ജെ.പി പ്രവർത്തകൻ പള്ളിയത്ത് വീട്ടിൽ പി. പ്രശാന്തി (43)നെ ഒരു സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാന് സംഭവം. ഇരുകാലുകൾക്കും വെട്ടേറ്റ പ്രശാന്തിനെ കണ്ണവം പോലീസെത്തിയാണ് കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചത്.
കാലിന്റെ എല്ല് പൊട്ടിയതിനാൽ വിദഗ്ദ ചികിത്സക്കായികണ്ണൂർ ജില്ലാ ആസ്പത്രിൽ പ്രവേശിപ്പിച്ചു. കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.