മുഴുവൻ പഞ്ചായത്തുകളിലെയും ഇ-ഗവേണൻസ് സംവിധാനത്തിന് ആമസോൺ ക്ലൗഡ് സേവനം

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെയും ഇ-ഗവേണൻസ് സംവിധാനം ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തി ഇന്ന് പ്രവർത്തിച്ച് തുടങ്ങും. നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) എന്ന സോഫ്റ്റ്‌വെയറാണ് ബാക്കി 632 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്.

ഇതിന്റെ വേഗം സംബന്ധിച്ച പരാതികൾ പരിഹരിക്കാനാണ് ക്ലൗഡ് സേവനം. ഇതിനായി പ്രതിമാസം ഒന്നര ലക്ഷം രൂപയും ഒറ്റത്തവണ നടപ്പാക്കൽ ഫീസായി 30,000 രൂപയും സർക്കാർ നൽകും. പദ്ധതിക്ക് സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) സാങ്കേതികസഹായം നൽകും. ക്ലൗഡ് സേവനം ഉപയോഗിക്കാനും എല്ലാ പഞ്ചായത്തുകളിലേക്കും ഐ.എൽ.ജി.എം.എസ് വ്യാപിപ്പിക്കാനുമായി ഏതാനും ദിവസങ്ങളായി പഞ്ചായത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

ഐ.എൽ.ജി.എം.എസിന് പുറമേ മൊബൈൽ ആപ്പുകൾ വഴി മിക്കവാറും സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ആലോചിക്കുന്നതായും രണ്ടാംഘട്ട ഓൺലൈൻസേവന വികസനത്തിന്റെ ഭാഗമായി ഇവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നൽകുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!