കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കൊച്ചി: കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അന്നുവിനെ കണ്ടെത്തിയത്.
രാത്രി 10.30ന് ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയതായിരുന്നു. ചാപ്പലില്‍ ഒരു പ്രാര്‍ഥന നടക്കുന്നുണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ അന്നു എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. പരിശോധനയും പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്നു തൂങ്ങി മരിച്ച മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.