ഗുരുവായൂരിൽ ഒരു മണിക്കൂർ കൂടുതൽ ദർശന സൗകര്യം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് മുതൽ മേയ് 31 വരെ വൈകിട്ട് 3.30ന് ക്ഷേത്രനട തുറക്കും. ഭക്തർക്ക് ഒരു മണിക്കൂർ കൂടുതൽ ദർശന സൗകര്യം ലഭിക്കും. ഒഴിവുകാലത്തെ ഭക്തജനത്തിരക്ക് കണക്കിലെടുത്താണിത്. ക്ഷേത്ര നട തുറന്നയുടനെ ശീവേലിയും നടക്കും. വഴിപാട് കൗണ്ടറും നേരത്തെ തുറക്കും. ഏപ്രിലിലും മേയിലും ഉദയാസ്തമയപൂജ വഴിപാട് ഉണ്ടാകില്ല.
മേയ് ഒന്ന് മുതൽ 30വരെയാണ് വൈശാഖ പുണ്യമാസം. ഇതോടെ തിരക്ക് പതിന്മടങ്ങ് വർദ്ധിക്കും. നേരത്തെ 4.30നാണ് നട തുറന്നിരുന്നത്.