ചരിത്ര-ചിത്ര പ്രദർശനം: പ്രവേശനം 3 മുതൽ രാത്രി 10 വരെ

Share our post

കണ്ണൂർ : സി.പി.എം പാർടി കോൺഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ്‌ മൈതാനിയിലെ ‘കെ. വരദരാജൻ നഗറി’ൽ നടക്കുന്ന ചരിത്ര–ചിത്ര–ശിൽപ്പ പ്രദർശനത്തിൽ വെള്ളിയാഴ്‌ച മുതൽ പകൽ മൂന്നു മുതൽ രാത്രി പത്തുവരെയായിരിക്കും പ്രവേശനം. പകൽസമയത്തെ കടുത്ത ചൂട്‌ കണക്കിലെടുത്താണ്‌ സന്ദർശന സമയം പുനഃക്രമീകരിക്കുന്നതെന്ന്‌ സംഘാടകർ അറിയിച്ചു.

സന്ദർശകർക്ക്‌ ചായയും ലഘുഭക്ഷണവും ശീതളപാനീയങ്ങളും മറ്റും ലഭ്യമാക്കാൻ പ്രദർശന നഗരിയോടനുബന്ധിച്ച്‌ അജ്‌വയുടെ ഫുഡ്‌കോർട്ടും ആരംഭിച്ചു. എല്ലാത്തരം ഭക്ഷണസാധനങ്ങളും ഇവിടെ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!