ഇന്റർനാഷണൽ മെഗാ ക്വിസ് നാളെ കണ്ണൂരിൽ

Share our post

കണ്ണൂർ : പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഇന്റർനാഷണൽ മെഗാ ക്വിസ് ശനിയാഴ്‌ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ ടൗൺ സ്ക്വയറിലെ ‘സി എച്ച് കണാരൻ നഗറി’ൽ ജി.എസ്. പ്രദീപ് ഉദ്ഘാടനംചെയ്യും. പ്രാഥമിക മത്സരത്തിൽ തെരെത്തെടുക്കപ്പെട്ട ആറ് ടീമുകളാണ് മെഗാ ഫൈനലിനെത്തുക. ദൃശ്യ–ശ്രവ്യ സങ്കേതങ്ങൾ ഉയോഗിച്ച് നടത്തുന്ന ക്വിസ്സിൽ കാണികൾക്കും പങ്കെടുത്ത്‌ സമ്മാനം നേടാൻ അവസരമുണ്ട്. ‘ഇന്ത്യയിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറുവർഷം’ എന്ന വിഷയത്തെ അധികരിച്ചാണ്‌ മെഗാ ക്വിസ്.
 
നാടക മത്സരം
 4ന്

കണ്ണൂർ : സി.പി.എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വ നാടകമത്സരം ഏപ്രിൽ നാലിന് നടക്കും. കണ്ണൂർ ടൗൺ സ്ക്വയറിലെ ‘സി എച്ച് കണാരൻ നഗറി’ൽ വൈകിട്ട് അഞ്ചിന്‌ തുടങ്ങുന്ന മത്സരത്തിൽ നാല് നാടകങ്ങൾ അവതരിപ്പിക്കും. 

വെളിച്ചപ്പാട് (കോറസ് കലാസമിതി, മാണിയാട്ട്), മല്ലനും മാതേവനും (ബ്ലാക്ക് ആൻഡ്‌ വൈറ്റ് നാടകസംഘം, പരിയാരം), ഗോറ (ചൂട്ട് തിയറ്റർ, കല്യാശേരി), ഭൂമിക്കടിയിൽ (കണ്ണൂർ നാടകസംഘം) എന്നിവയാണ്‌ നാടകങ്ങൾ. മികച്ച രണ്ടു നാടകങ്ങൾക്ക് പുരസ്കാരം നൽകും. സംവിധായകൻ, രചയിതാവ്, നടൻ, നടി എന്നിവർക്ക് സമ്മാനമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!