ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്: പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 14 ല​ക്ഷം

Share our post

പ​യ്യ​ന്നൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 14 ല​ക്ഷം രൂ​പ. താ​യി​നേ​രി​യി​ലെ ജോ​യി തോ​മ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് നി​ഷ വ​ര്‍​മ്മ, ഉ​ന്മേ​ഷ് ശ​ര്‍​മ എ​ന്നി​വ​ര്‍​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

ഒ​രു പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് വ​രു​ന്ന​വ​രാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്ര​തി​ക​ളു​ടെ വ്യാ​ജ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ദി​വ​സ​വും അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 12 മു​ത​ല്‍ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നാ​ലു​ത​വ​ണ​ക​ളാ​യി പ​രാ​തി​ക്കാ​ര​ന്‍ നി​ക്ഷേ​പി​ച്ച 14 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. വാ​ഗ്ദാ​ന​പ്ര​കാ​ര​മു​ള്ള ലാ​ഭ​മോ നി​ക്ഷേ​പി​ച്ച പ​ണ​മോ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ഴാ​ണ് പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!