വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ യുവാവ് അറസ്റ്റിൽ

Share our post

കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദിനെയാണ് (29) കരിപ്പൂർ വിമാനത്താവളത്തിൽവച്ച് പിടികൂടിയത്.

കുറ്റം ചെയ്തശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് വിമാനത്താവള അധികൃതർ പ്രതിയെ തടഞ്ഞുവച്ചത്. തുടർന്ന് പാലാരിവട്ടം പൊലിസിന് വിവരം കൈമാറി. കരിപ്പൂരിലെത്തിയ പാലാരിവട്ടം പൊലിസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!