സ്കൂട്ടറിനുപിറകിൽ കാറിടിച്ച് വ്ലോഗർ ശിവത്തിൽ അനൂപ് മരിച്ചു
എടക്കാട്: ദേശീയപാത-66 നടാലിൽ ഇരുചക്ര വാഹനത്തി ന് പിറകിൽ കാറിടിച്ച് വ്ലോഗർ മരിച്ചു, സുഹൃത്തിന് ത്തിന് സാരമായി പരിക്കേറ്റു. ഇരുചക്രവാഹന യാത്രക്കാരനായ പടന്നപ്പാലം ‘രാധേയ’ത്തിൽ ശിവത്തിൽ അനൂപാണ് (36) മരിച്ചത്. കൂടെയുണ്ടായിരുന്ന താണ സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. ‘ശിവത്തിൽ അനൂപ് എന്നപേരിൽ സാമൂഹികമാധ്യമങ്ങളിൽ സജീ വമായിരുന്നു മരിച്ച അനൂപ്.
നടാലിന് സമീപം വ്യാഴാഴ്ച രാ ത്രിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർ വീസ് റോഡിലേക്ക് തെറിച്ചുവീ ണു. ഇതുവഴി പോകുകയായിരു ന്ന എടക്കാട് എസ്.ഐ. കെ.പി. നിഷാദും നാട്ടുകാരും ചേർന്നാ ണ് ഇരുവരെയും ചാലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച ത്. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാ ഗത്തേക്ക് പോകുകയായിരുന്നു കാറും സ്കൂട്ടറും. ദേശീയപാതയുടെ അരികിലിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. രാധയാണ് മരിച്ച അനൂപിൻ്റെ അമ്മ.
